ഹൈക്കു കവിതകള്‍
1
മതകൂട്ടമല്ല
മനക്കൂട്ടമാണ്
നന്നെന്നു
ഒരു വെടിയുണ്ടയും പറയില്ല
2
ഇരു വശത്തും
കള്ളന്മാരുണ്ടെന്നു
കരുതി
നീ കര്‍ത്താവല്ല.
3
ഗാന്ധിയും
ഗോട്സേയുമിപ്പോള്‍
ഊണുറക്കമൊരുമിച്ചു
ഗോട്സേയുമിപ്പോള്‍
ഊണുറക്കമൊരുമിച്ചു
4
കുറ്റച്ചാര്‍ത്തുകള്‍ വായിച്ചു
പിലാത്തോസുകള്‍
കൈകഴുകിയത്
പീഡിതന്റെ ചോരയില്‍
പിലാത്തോസുകള്‍
കൈകഴുകിയത്
പീഡിതന്റെ ചോരയില്‍
5
പടിയ്ക്കുതാഴെ
പിടയുന്നത്
ബീപ്പീയെല്‍
ജീവിതകാഴ്ച്ചകള്‍
6
മരപ്പെയ്ത്തുകള്‍
പ്രണയമുത്തുകള്‍
മനത്തുരുത്തുകള്‍
മാറ്റിടും.
7
മനത്തുരുത്തുകള്‍
തകര്‍ത്തിടും വേലിയേറ്റം
സുനാമിയ്ക്കാകാ വന്‍കരയെ.
8
കിളികൂട്ടങ്ങള്‍ പറക്കുന്നത്
വസന്തത്തിലേയ്ക്കോ?
നരജന്മത്തിന്‍ സ്മൃതിയിലെയ്ക്കോ?
9
കൊമ്പന്റെ തുമ്പിയിളിരുന്നീച്ച
വമ്പു ചൊല്ലുന്നു
തിന്നു ഞങ്ങളൊരു കൂന ശര്‍ക്കര.
10
യൂദാസ്സുകള്‍ വാഴുമരങ്ങത്തു
യേശുവിനെന്തു കാര്യം?
11.
പ്രണയം
മണ്ണാങ്കട്ടയും കരീലയും
കാശിയ്ക്കു പോയപോലെ...
മണ്ണാങ്കട്ടയും കരീലയും
കാശിയ്ക്കു പോയപോലെ...
1 comment:
കവിതയില്‍ വിതയുണ്ട് മാഷേ
Post a Comment