പനി വരുന്ന വഴികള്‍
പനിക്കിടക്കയില്‍
കട്ടന്‍കാപ്പി കുടിയ്ക്കുമ്പോള്‍
അവള്‍ പറഞ്ഞു
നല്ല ചൂടുണ്ട് നെറ്റിയില്‍,
ഒരു പാരസിറ്റമോള്‍ കൂടി തരട്ടെ?
അവിടെയും പാര
ഒരു പാരയില്‍ ഒതുങ്ങുന്ന
പനിയാണോ തനിയ്ക്ക്.
ഇപ്പോള്‍ പനിചൂട് കൊണ്ട്
വര്‍ത്തമാനമാകെ
നനഞ്ഞിരിയ്ക്കുന്നു.
നിങ്ങള്‍ക്കറിയുമോ
പനിവരുന്നതെങ്ങിനെയെന്നു?
കമ്പിളിപ്പുതപ്പിനടിയില്‍
ചുരുണ്ടു കൂടുമ്പോള്‍
കട്ടില്‍ത്തലയ്ക്കല്‍
കാല്‍പ്പെരുമാറ്റം.
വിലകയറിയ പച്ചക്കറിയ്ക്കു
പ്രാക്കുദോഷം കിട്ടാതിരിയ്ക്കാന്‍
ഭാര്യയുടെ ജാമ്യാപേക്ഷ.
സ്ക്കൂള്‍ബാഗിലെ പുസ്തകങ്ങളുടെ
വിടുതല്‍ സര്‍ട്ടിഫിക്കറ്റു
ഇനിയും പരിഗണിച്ചിട്ടില്ല.
കവിളമ്മടലിന്റെ ബാറ്റും
പഴന്തുണി ചുരുട്ടിയ ബാളും
കുട്ടികളുടെ ട്വന്റി ട്വന്റി തകര്‍ക്കുന്നു .
ബാങ്കുലോണ്‍ പലിശയും പിഴപ്പലിശയും
വച്ചുകെട്ടി ഉമ്മാക്കി കാണിയ്ക്കുന്നു.
രൂപയുടെ വിലനിലവാരത്തകര്‍ച്ചയില്‍
ചാനല്‍ക്കിളികള്‍ കലപില കൂട്ടുമ്പോള്‍
ഒരു ശരാശരി കൂലിപ്പണിക്കാരന്
പണി വരാതിരുന്നാല്‍ അത്ഭുതമല്ലേ?
കുട്ടന്‍ വൈദ്യന്റെ ചക്കരക്കഷായത്തിനെ
പനിയ്ക്കിപ്പോള്‍ പേടിയില്ല.
കുരുമുളക് പുല്ലാനിക്കായയ്ക്ക് തീറു
കൊടുത്തപ്പോഴും ആടലോടകം
ആരോടുപരയാതെ കാശിയ്ക്കു
പോയപ്പോഴും കിരിയാത്ത്
കരം കെട്ടാതെ ജപ്തി ചെയ്തു
പണ്ടാരമടങ്ങിയപ്പോഴും
പനി പൊട്ടിച്ചിരിച്ചു.
അങ്ങനെയാണ് പാര,
നമ്മുടെ ജീവിതത്തിലേയ്ക്ക്
നുഴഞ്ഞു കേറിയത്.
ഇപ്പോള്‍ പനിയും പാരയും
ചങ്ങാതികളേപ്പോല്‍
കണ്ണോത്തിക്കളിയാണ്.
ഇനിയിപ്പോള്‍ മണ്ണെണ്ണയില്‍
ഒരു തീക്കുളിയ്ക്ക് സാദ്ധ്യതയില്ല.
കോതമ്പിന്റെ ഓട്ടട
യാക്കക്കാരി ചോദിയ്ക്കില്ല.
പനിവരുന്ന വഴിയിലിപ്പോള്‍
ഹര്‍ത്താലും ജാഥകളും നിരോധിച്ച
കോടതിയുത്തരവ് പതിച്ചു.
ശരവേഗവഴിയില്‍ പനിയ്ക്കുമാത്രം
കപ്പം കൊടുക്കാതെ യാത്രയാകാം.
====================================CNKumar.
A Creation of Sri. NSMony,Mulavana. |
No comments:
Post a Comment