Wednesday, March 7, 2012

ഇലകള്‍ പച്ച .... പൂക്കള്‍ ... ?


ഇലകള്‍ പച്ച .... പൂക്കള്‍ ... ?

ഇലകള്  പച്ച
പൂക്കള്  മഞ്ഞ
ഇടത്തേ വഴിയെ പോ കാളേ,
ഇടത്തേക്കാള ചൂരിയനും
വലത്തേക്കാള ചന്തിരനും.
ചേറിക്കെടക്കണ പൊലവനെക്കാളും 
നല്ലോനല്ലേ വരമ്പത്തിരിക്കണ കൊച്ചമ്പിരാന്‍.

കൊച്ചമ്പിരാന്റെ കുടിയിചെന്നാ
പള്ളനെറയ്ക്കാന്‍ കള്ളും മീനും
കീശേലൊത്തിരി കാശും കിട്ട്യാ
ചള്ളയി കെടക്കണ പൊലവന്റെ കൂട്ട്
ഇങ്ങക്കെന്തിനു നെയ്ത്ത്യാരെ?

അച്ചരം പടിയ്ക്കാത്ത ചെറുമാ കോരാ,
കുമ്പിള് കുയി കുത്തി വച്ചത് പോരും
വേലക്കള്ളന്‍ നെയ്ത്ത്യാരിപ്പോ 
പണിതത് മാളികപ്പൊരയല്ലേ കോരാ.
ഇലകള് പച്ച പൂക്കള് മഞ്ഞ
പുള്ളേരു  പാടണ നോക്കെന്റെ കോരാ
കാലം മാറീട്ടും പാട്ടോ  മാറീല്ല
മാറീത് നെയ്ത്ത്യാര്, മ്മടെ ചള്ളേന്നും.

==========================CNKumar.

1 comment:

AJITHKC said...

കാലം മാറുന്നു. നന്മ കെടാതെ നിൽക്കുന്നു. നേരും നേരിമയും സൗന്ദര്യത്തോടെ വരികളിൽ ... ആശംസകൾ.