Monday, April 4, 2011

ഏപ്രില്‍

ഏപ്രില്‍

ഏപ്രില്‍,
ഒരു കുടന്ന പൂക്കളും
ഓര്‍മയുടെയൊഴിയാ ചെപ്പിലെ 
യക്ഷഗാനങ്ങളും 
പൌര്‍ണമികള്‍  പാല്‍ ചുരതുന്നതും  
പതിരുകള്‍ ചേറിക്കൊഴിച്ച 
കതിരുകള്‍ , വക്കുപൊട്ടീടാത്ത
വാക്കുകള്‍ നിറപറ 
അക്ഷര വൃന്ദങ്ങളാശയ-
മക്ഷയമാക്കുന്ന ദീപങ്ങള്‍, 
സ്വേദബിന്ദുക്കളീ  മണ്ണിന്‍
സ്വാദിമയേറ്റും കണിവെള്ളരിയും
കണികണ്ടെത്തുന്നു വീണ്ടും.

ഏപ്രില്‍,
ഒരു നിശാന്ത സന്ദേശവും
സ്മൃതിപഥങ്ങളില്‍ പല വര്‍ണരാജികള്‍
നെയ്ത ചിത്രങ്ങളും ,ശ്രുതിലയങ്ങളില്‍
വിറയാര്‍ന്ന താളങ്ങള്‍ 
മന്വന്തരങ്ങളായ്യാര്‍ജ്ജിച്ച ശക്തിയാ
ജീര്ണാന്തകാര തുറുങ്കുകള്‍
ഭേതിചൊരിതിഹാസ
വൃത്താന്തവുമായെത്തുന്നു വീണ്ടും.

ഏപ്രില്‍ ,
കണിക്കൊന്ന തന്‍
സ്വര്‍ണ വര്‍ണാഭാമായ്
മേയിലെയ്ക്കോക്ടോബരിലേക്ക്
നീളും നടപ്പാതയായ്
മാര്ചിലീ മണ്ണിലടിഞ്ഞ
ജീവല്തുടിപ്പിന്‍ സ്മരണകള്‍
ശാഖോപശാഖം പൊട്ടിച്ചിനക്കുന്ന
ഗ്രീഷ്മ ദൃഷ്ടാന്തമായ്

ചരിതങ്ങലേറെപ്പറയും
വെളിപാട് ഗ്രന്ഥം തുറന്നു പഠിയ്ക്കാതെ
മിഥ്യയുടെ സ്ഥൂല ചുഴികളിലന്ധരായ്
അറുകൊലയാട്ടം നടത്തുമമര്‍ത്യത പേറും
പിണിയാളുക,ളവരുടെ കണ്ണില്‍ കരടായ്
പ്രു ഥ്വി  തന്‍ പൂങ്കാവനത്തില്‍  
വീരാനുഗാഥകള്‍ പാടുമ്രുതുകന്യമാരുടെ
സ്വാഗത ഭാവഗീതങ്ങള്‍
പുത്തന്‍ കരുത്തായ്‌, പുളകക്കുരുന്നായ് ,
പരിണമിക്കുമ്പോള്‍ , വിശുപ്പുലരികള്‍
വീണ്ടും കണിക്കാഴ്ചയേകാന്‍
ഏപ്രിലെത്തുന്നു , ഏപ്രിലെത്തുന്നു.      21-03-1988