തിരിച്ചറിവുകള്‍
മകനെ ഉളിയെറിഞ്ഞു
കൊന്നതാണെന്ന്
നിങ്ങള്‍ ഉണ്ടാക്കിയ കെട്ടുകഥ
എല്ലാരും വിശ്വസിച്ചു ....
ആടിനെ പട്ടിയാക്കുന്ന കാലമല്ലേ...
നുണക്കഥകള്‍
എത്ര വേഗത്തിലാണ്
പരക്കുന്നത്.
ഞാന്‍ അത്രയ്ക്ക് ക്രൂരനാണോ?
നിങ്ങളുടെ ലക്ഷ്യം
എന്റെ തകര്ച്ചയല്ലേ?
അതില്‍ നിങ്ങള്‍
വിജയിച്ചു.
തകര്‍ക്കുക മാത്രമല്ല
വരും തലമുറ
എന്നെ കൊടുമയുടെ
ദൃഷ്ടാന്തമായി
ആചരിച്ചു.
അടിയാളനായ
എന്റെ ചിന്തകള്‍ക്കുമേല്‍
നിങ്ങള്‍ വിതറിയ
അഗ്നിബീജങ്ങള്‍
എന്റെ കഴിവിനെ,
ആത്മവിശ്വാസത്തെ,
നേരിടാന്‍ നിങ്ങള്‍
സ്വീകരിച്ചത്
മനുഷ്യത്വം മരവിയ്ക്കുന്ന
കൌടില്യ തന്ത്രം.
നിങ്ങളില്‍ ഫണം വിടര്‍ത്തിയ
സവര്ണാധിപത്യത്തിന്
കരിമൂര്ഖന്
എഴുത്തോലയിലെ
വരികള്‍ക്കിടയില്‍
പതിയിരിയ്ക്കുന്നത്
ആറാം നേത്രത്തിന്റെ
തിരശീലയില്‍ തെളിയുന്നു.
ശില്പശാസ്ത്രത്തിലെ
എന്റെ കണ്ടെത്തലുകള്‍
നിങ്ങള്‍ കവര്‍ന്നു
പകരം
എന്റെ ചിതയിലെയ്ക്ക്
കാര്‍ക്കിച്ചു തുപ്പി.
ഒന്നറിയുക;
നിങ്ങളൊന്നു തുപ്പിയാല്‍
ഒലിച്ചുപോകുന്നതല്ല
ഞാന്‍ തീര്‍ത്ത മഹാക്ഷേത്രങ്ങള്‍,
സ്നേഹസൌധങ്ങള്‍.
ഐതീഹ്യങ്ങള്‍ ചതിയുടെ
പണിപ്പുരകളാണെന്നും
അവയൊരിയ്ക്കല്‍
അഗ്നിനാളങ്ങളാല്‍
സ്ഫുടം ചെയ്യപ്പെടുമെന്നും
ഏടുകളില്‍ നിന്നും
കുടിയിറക്കപ്പെടുമെന്നും
മേഘങ്ങളില്‍ തെളിയുന്ന
ചുവരെഴുത്തുകള്‍ പറയുന്നു.
ഞാനിപ്പോഴും മനസ്സില്‍
കൂട്ടിവച്ച പുത്രസ്നേഹം
തേച്ചു മിനുക്കി
ഈ പുഴക്കരയില്‍
കാത്തിരിയ്ക്കുന്നു.
മകനെ ഉളിയെറിഞ്ഞു
കൊന്നതാണെന്ന്
നിങ്ങള്‍ ഉണ്ടാക്കിയ കെട്ടുകഥ
എല്ലാരും വിശ്വസിച്ചു ....
ആടിനെ പട്ടിയാക്കുന്ന കാലമല്ലേ...
നുണക്കഥകള്‍
എത്ര വേഗത്തിലാണ്
പരക്കുന്നത്.
ഞാന്‍ അത്രയ്ക്ക് ക്രൂരനാണോ?
നിങ്ങളുടെ ലക്ഷ്യം
എന്റെ തകര്ച്ചയല്ലേ?
അതില്‍ നിങ്ങള്‍
വിജയിച്ചു.
തകര്‍ക്കുക മാത്രമല്ല
വരും തലമുറ
എന്നെ കൊടുമയുടെ
ദൃഷ്ടാന്തമായി
ആചരിച്ചു.
അടിയാളനായ
എന്റെ ചിന്തകള്‍ക്കുമേല്‍
നിങ്ങള്‍ വിതറിയ
അഗ്നിബീജങ്ങള്‍
എന്റെ കുലമെരിച്ചത് കണ്ടു
നിങ്ങള്‍ ചിരിച്ചു.എന്റെ കഴിവിനെ,
ആത്മവിശ്വാസത്തെ,
നേരിടാന്‍ നിങ്ങള്‍
സ്വീകരിച്ചത്
മനുഷ്യത്വം മരവിയ്ക്കുന്ന
കൌടില്യ തന്ത്രം.
നിങ്ങളില്‍ ഫണം വിടര്‍ത്തിയ
സവര്ണാധിപത്യത്തിന്
കരിമൂര്ഖന്
എഴുത്തോലയിലെ
വരികള്‍ക്കിടയില്‍
പതിയിരിയ്ക്കുന്നത്
ആറാം നേത്രത്തിന്റെ
തിരശീലയില്‍ തെളിയുന്നു.
ശില്പശാസ്ത്രത്തിലെ
എന്റെ കണ്ടെത്തലുകള്‍
നിങ്ങള്‍ കവര്‍ന്നു
പകരം
എന്റെ ചിതയിലെയ്ക്ക്
കാര്‍ക്കിച്ചു തുപ്പി.
ഒന്നറിയുക;
നിങ്ങളൊന്നു തുപ്പിയാല്‍
ഒലിച്ചുപോകുന്നതല്ല
ഞാന്‍ തീര്‍ത്ത മഹാക്ഷേത്രങ്ങള്‍,
സ്നേഹസൌധങ്ങള്‍.
ഐതീഹ്യങ്ങള്‍ ചതിയുടെ
പണിപ്പുരകളാണെന്നും
അവയൊരിയ്ക്കല്‍
അഗ്നിനാളങ്ങളാല്‍
സ്ഫുടം ചെയ്യപ്പെടുമെന്നും
ഏടുകളില്‍ നിന്നും
കുടിയിറക്കപ്പെടുമെന്നും
മേഘങ്ങളില്‍ തെളിയുന്ന
ചുവരെഴുത്തുകള്‍ പറയുന്നു.
ഞാനിപ്പോഴും മനസ്സില്‍
കൂട്ടിവച്ച പുത്രസ്നേഹം
തേച്ചു മിനുക്കി
ഈ പുഴക്കരയില്‍
കാത്തിരിയ്ക്കുന്നു.
![]() |
a creation of sri. N S Mony Mulavana. |