രോഷകാണ്ഡം
കാറ്റുകാണാച്ചുരമൊന്നില്‍
കാറ് കൂടാനിലമൊന്നില്‍
കരളുരുക്കിയ കവിതയുമായ്
കിളിയിരിയ്ക്കുന്നു.
കിളിപ്പെണ്ണിന് കുരലിലേതോ
ഗദ്ഗദങ്ങള്‍ പിടയുന്നു,
ശ്ലോകമായി,നാദരൂപ
ധാരയായി മുന്നിലെത്തുന്നു.
മഞ്ഞണിഞ്ഞ മാമലകള്‍
പൊന്നുപൂക്കും താഴ്വരകള്‍
കുന്നുകേറി മറഞ്ഞുപോകും
കുംഭമാസ നിലാവലകള്‍.
കാത്തിരുന്നു മടുത്തുവോ നീ,
കാഴ്ച കണ്ടു വെറുത്തുവോ?
സ്നേഹസാരം മൊഴിയുന്ന
രാഗലോല വിപഞ്ചികയില്‍
രാക്കിളിയുടെ തേങ്ങലായി
രാത്രി നില്ക്കുന്നു.
തിറയാട്ടത്തറയിലെതോ
കുടമണികള്‍ കലമ്പുന്നു,
കോമരങ്ങളുറഞ്ഞു തുള്ളി
കുരുതിതര്‍പ്പണമാടുന്നു.
വരിക, നീയെന്‍ കിളിമകളേ,
മൊഴിപകര്‍ത്തുക; പാട്ടിന്റെ
വരിശയാലീ നിദ്രമാറ്റുക
സ്വസ്ഥതയ്ക്കൊരു ശീലുതീര്‍ക്കുക.
ആറ്റുവഞ്ചികള്‍ പൂത്തിടുന്ന
നാളിലല്ലേ നമുക്കാതിര,
തിമിലമദ്ദളമിടിയ്ക്കയും
ചേര്‍ന്ന് പാടും വേളയല്ലേ -
യുത്സവത്തിന് തിമിതിമര്‍പ്പ്.
കാറ്റുകാണാച്ചുരമൊന്നില്‍
കാറ് കൂടാനിലമൊന്നില്‍
കൂടു കൂട്ടിയിരുന്നീടാന്‍
നീപോരും ദിനമേതു?
വേദനകള്‍ വിതച്ചുനീ
കൊയ്തെടുത്തൂ നൂറുമേനി
രാവുറങ്ങാതീരമൊന്നില്‍
കാത്തിരിക്കുവതാരെ നീ?
കാഴ്ച മങ്ങിയ പുലരിയില്‍
ഓര്‍ത്തിരിക്കുവതെന്തു നീ?
കാവിലേതോ പുള്ളുവന്റെ പട്ടിണിപ്പാട്ടു,
പാട്ടിലെതോ പൈതലിന്റെ മുറവിളിക്കൂട്ടു.
കരള്‍ തുളഞ്ഞു തുളഞ്ഞു കേറും
കണ്ണുനീരിന് കുത്തൊഴുക്ക്
ഭീതിതമാം കണ്ണുകള്‍ക്ക്
ബോംബുതിര്‍ക്കും ലാത്തിരിപ്പൂ.
കാത്തിരുന്നു മടുത്തുവോ നീ?
കാഴ്ചകണ്ടു വെറുത്തുവോ?
ബോധിവൃക്ഷത്തറയില്‍ ഗൌതമ-
ബുദ്ധമൂര്‍ത്തിയുടഞ്ഞ ചീളുകള്‍,
ചിന്തകള്‍ക്കവിരാമമിട്ടു
പറന്നു പോയൊരു പക്ഷിതന്‍
ചങ്കുപൊട്ടിയ ചുടുനിണത്തില്‍
ചടുലനൃത്തം തിമിര്‍ക്കുന്നു
പുതിയ തെയ്യങ്ങള്‍....
തെരുവില്‍ വീണു ചത്ത പെണ്ണിന്
മുലകുടിക്കും പൈതലിന്,
വയറുന്തി വരണ്ട ചിത്രം
തീന്മുറിയിലെ ചില്ലുകൂട്ടി-
ലലംകൃതമായ്,ചോദ്യമായി,
ചിരിയായി,ചിതലരിച്ചൊരു
രാജശാസ്സന വൈകൃതമായ്,
പല്ലിളിച്ചും,പറയടിച്ചും,രഥമുരുട്ടി-
ക്കൊലവിളിച്ചും മഥിക്കുമ്പോള്‍,
പൊല്‍ചിലമ്പു വലിച്ചെറിഞ്ഞൊരു
കണ്ണകിയുടെ കണ്ണിലെരിയും
രോഷമായി,കുരുക്ഷേത്രക്കബന്ധങ്ങള്‍
കണ്ടുനിലക്കുമൊരമ്മ തന്
നെഞ്ചുറന്നൊരു ശാപമായി,
ശക്തിയായി, സംഹാരക്കൊടുംകാറ്റായ്
ആഞ്ഞു വീശും ദിനമേതു?
ആടിമാസക്കരിമേഘം
പോയൊഴിയും വേളയേത്?
=============================12 -10 -1993
ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാം https://soundcloud.com/cnkumar/roshakaantam
കാറ്റുകാണാച്ചുരമൊന്നില്‍
കാറ് കൂടാനിലമൊന്നില്‍
കരളുരുക്കിയ കവിതയുമായ്
കിളിയിരിയ്ക്കുന്നു.
കിളിപ്പെണ്ണിന് കുരലിലേതോ
ഗദ്ഗദങ്ങള്‍ പിടയുന്നു,
ശ്ലോകമായി,നാദരൂപ
ധാരയായി മുന്നിലെത്തുന്നു.
മഞ്ഞണിഞ്ഞ മാമലകള്‍
പൊന്നുപൂക്കും താഴ്വരകള്‍
കുന്നുകേറി മറഞ്ഞുപോകും
കുംഭമാസ നിലാവലകള്‍.
കാത്തിരുന്നു മടുത്തുവോ നീ,
കാഴ്ച കണ്ടു വെറുത്തുവോ?
സ്നേഹസാരം മൊഴിയുന്ന
രാഗലോല വിപഞ്ചികയില്‍
രാക്കിളിയുടെ തേങ്ങലായി
രാത്രി നില്ക്കുന്നു.
തിറയാട്ടത്തറയിലെതോ
കുടമണികള്‍ കലമ്പുന്നു,
കോമരങ്ങളുറഞ്ഞു തുള്ളി
കുരുതിതര്‍പ്പണമാടുന്നു.
വരിക, നീയെന്‍ കിളിമകളേ,
മൊഴിപകര്‍ത്തുക; പാട്ടിന്റെ
വരിശയാലീ നിദ്രമാറ്റുക
സ്വസ്ഥതയ്ക്കൊരു ശീലുതീര്‍ക്കുക.
ആറ്റുവഞ്ചികള്‍ പൂത്തിടുന്ന
നാളിലല്ലേ നമുക്കാതിര,
തിമിലമദ്ദളമിടിയ്ക്കയും
ചേര്‍ന്ന് പാടും വേളയല്ലേ -
യുത്സവത്തിന് തിമിതിമര്‍പ്പ്.
കാറ്റുകാണാച്ചുരമൊന്നില്‍
കാറ് കൂടാനിലമൊന്നില്‍
കൂടു കൂട്ടിയിരുന്നീടാന്‍
നീപോരും ദിനമേതു?
വേദനകള്‍ വിതച്ചുനീ
കൊയ്തെടുത്തൂ നൂറുമേനി
രാവുറങ്ങാതീരമൊന്നില്‍
കാത്തിരിക്കുവതാരെ നീ?
കാഴ്ച മങ്ങിയ പുലരിയില്‍
ഓര്‍ത്തിരിക്കുവതെന്തു നീ?
കാവിലേതോ പുള്ളുവന്റെ പട്ടിണിപ്പാട്ടു,
പാട്ടിലെതോ പൈതലിന്റെ മുറവിളിക്കൂട്ടു.
കരള്‍ തുളഞ്ഞു തുളഞ്ഞു കേറും
കണ്ണുനീരിന് കുത്തൊഴുക്ക്
ഭീതിതമാം കണ്ണുകള്‍ക്ക്
ബോംബുതിര്‍ക്കും ലാത്തിരിപ്പൂ.
കാത്തിരുന്നു മടുത്തുവോ നീ?
കാഴ്ചകണ്ടു വെറുത്തുവോ?
ബോധിവൃക്ഷത്തറയില്‍ ഗൌതമ-
ബുദ്ധമൂര്‍ത്തിയുടഞ്ഞ ചീളുകള്‍,
ചിന്തകള്‍ക്കവിരാമമിട്ടു
പറന്നു പോയൊരു പക്ഷിതന്‍
ചങ്കുപൊട്ടിയ ചുടുനിണത്തില്‍
ചടുലനൃത്തം തിമിര്‍ക്കുന്നു
പുതിയ തെയ്യങ്ങള്‍....
തെരുവില്‍ വീണു ചത്ത പെണ്ണിന്
മുലകുടിക്കും പൈതലിന്,
വയറുന്തി വരണ്ട ചിത്രം
തീന്മുറിയിലെ ചില്ലുകൂട്ടി-
ലലംകൃതമായ്,ചോദ്യമായി,
ചിരിയായി,ചിതലരിച്ചൊരു
രാജശാസ്സന വൈകൃതമായ്,
പല്ലിളിച്ചും,പറയടിച്ചും,രഥമുരുട്ടി-
ക്കൊലവിളിച്ചും മഥിക്കുമ്പോള്‍,
പൊല്‍ചിലമ്പു വലിച്ചെറിഞ്ഞൊരു
കണ്ണകിയുടെ കണ്ണിലെരിയും
രോഷമായി,കുരുക്ഷേത്രക്കബന്ധങ്ങള്‍
കണ്ടുനിലക്കുമൊരമ്മ തന്
നെഞ്ചുറന്നൊരു ശാപമായി,
ശക്തിയായി, സംഹാരക്കൊടുംകാറ്റായ്
ആഞ്ഞു വീശും ദിനമേതു?
ആടിമാസക്കരിമേഘം
പോയൊഴിയും വേളയേത്?
=============================12 -10 -1993
ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാം https://soundcloud.com/cnkumar/roshakaantam
![]() |
മുളവന എന്‍ എസ് മണിയുടെ രചന |
![]() |
28-3-2013ഇല് എഫ് ബിയില്‍ നിന്നും കിട്ടിയ ചിത്രം |
1 comment:
ഞാൻ ഇപ്പോഴാണ് കാണുന്നത് ..
കവിത ചൊല്ലിയതും കേട്ടു .. രണ്ടും നന്നായിരിക്കുന്നു !
Post a Comment