രക്തസാക്ഷി
ഞാന്‍,
എപ്പോഴാണ്
ഇരുണ്ട ഇടവഴിയിലൂടെ വന്നത്
എന്റെ വാക്കുകള്‍ക്ക് മേല്‍
നീ എന്നാണു ആധിപത്യം നേടിയത്.
കയ്യില്‍ മണ്ണെണ്ണവിളക്കുമായി
അവള് പടിപ്പുരയില്‍
നില്ക്കുന്നുണ്ടായിരിക്കാം
എന്റെ കയ്യിലെ പലഹാരപ്പോതിയും
സ്വപ്നം കണ്ടു കുഞ്ഞുങ്ങള്‍
പാതിമയക്കത്തിലായിരിക്കാം.
ഇടവഴിയില്‍ നീയുണ്ടാകുമെന്നു
ഞാനറിഞ്ഞില്ലല്ലോ സുഹൃത്തേ.
ആശയങ്ങളുടെ ഒഴുക്ക്
നിന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്
ഞാന്‍ അറിഞ്ഞില്ല
അപ്രിയ സത്യതിനുമേല്
നിന്റെ കഠാരയാഴ്ന്നിറങ്ങുന്നത്
എന്റെ നെഞ്ചിലായിരുന്നു
പിന്നെയെപ്പോഴാനു ഞാന്‍
രക്തസാക്ഷിയായതും
എന്റെ സ്വപ്നങ്ങളെ നീ
വിറ്റുപജീവനം തേടിയതും.
====================== C N Kumar.
ഞാന്‍,
എപ്പോഴാണ്
ഇരുണ്ട ഇടവഴിയിലൂടെ വന്നത്
എന്റെ വാക്കുകള്‍ക്ക് മേല്‍
നീ എന്നാണു ആധിപത്യം നേടിയത്.
കയ്യില്‍ മണ്ണെണ്ണവിളക്കുമായി
അവള് പടിപ്പുരയില്‍
നില്ക്കുന്നുണ്ടായിരിക്കാം
എന്റെ കയ്യിലെ പലഹാരപ്പോതിയും
സ്വപ്നം കണ്ടു കുഞ്ഞുങ്ങള്‍
പാതിമയക്കത്തിലായിരിക്കാം.
ഇടവഴിയില്‍ നീയുണ്ടാകുമെന്നു
ഞാനറിഞ്ഞില്ലല്ലോ സുഹൃത്തേ.
ആശയങ്ങളുടെ ഒഴുക്ക്
നിന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്
ഞാന്‍ അറിഞ്ഞില്ല
അപ്രിയ സത്യതിനുമേല്
നിന്റെ കഠാരയാഴ്ന്നിറങ്ങുന്നത്
എന്റെ നെഞ്ചിലായിരുന്നു
പിന്നെയെപ്പോഴാനു ഞാന്‍
രക്തസാക്ഷിയായതും
എന്റെ സ്വപ്നങ്ങളെ നീ
വിറ്റുപജീവനം തേടിയതും.
====================== C N Kumar.
![]() |
മുളവന എന്‍ എസ് മണിയുടെ രചന |
1 comment:
samakalika prasakthiulla nalla kavitha.
Post a Comment